ചൈനീസ് മാപ്പ്: മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂമി ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.

ഒരിഞ്ച് ഭൂമിയും ലഡാക്കില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളമാണ്. ചൈന കടന്നുകയറി എന്നത് ലഡാക്കിലെ എല്ലാവര്‍ക്കുമറിയാം. ചൈന മാപ്പ് പ്രസിദ്ധീകരിച്ചത് ഗൗരവമുള്ള സംഭവമാണ്. മോദി ഇനിയെങ്കിലും മിണ്ടണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *