ചന്ദ്രയാന്‍ മൂന്ന്: പ്രഗ്യാന്‍ റോവര്‍ സഞ്ചാരം തുടങ്ങി

ബംഗളൂരു : ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ മൊഡ്യൂളില്‍ നിന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ പ്രഗ്യാന്‍ റോവര്‍ സഞ്ചാരം തുടങ്ങി. ലാന്‍ഡര്‍ മൊഡ്യൂളിലെ പേലോഡുകളായ ഇല്‍സ , രംഭ , ചാസ്റ്റ് തുടങ്ങിയവയും പ്രവര്‍ത്തനം തുടങ്ങിയതായി ഐ എസ് ആര്‍ ഒ അറിയിച്ചു. പൊപ്പല്‍ഷന്‍ മോഡ്യൂളിലെ പേലോഡായ ഷെയ്പ്പ് ഞായറാഴ്ച തന്നെ ഓണ്‍ ചെയ്തിരുന്നു

എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ടെന്നും സംവിധാനങ്ങളെല്ലാം സാധാരണ നിലയിലാണെന്നും ഐ എസ് ആര്‍ ഒ ട്വീറ്റ് ചെയ്തു. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന് തൊട്ട് മുമ്പ് പകര്‍ത്തിയ ചന്ദ്രന്റെ വീഡിയോ ദൃശ്യവും ഐ എസ് ആര്‍ ഒ ഇന്ന് പുറത്തുവിട്ടു. ചന്ദ്രനിലെ വലുതും ചെറുതുമായ ഗര്‍ത്തങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ നിരപ്പായ സ്ഥലവും ദൃശ്വ്യങ്ങളില്‍ വ്യക്തമാണ്.

ബുധനാഴ്ച വൈകീട്ട് 6.4നാണ് ചാന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. സോഫ്റ്റ് ലാന്‍ഡിംഗ് കഴിഞ്ഞ് നാല് മണിക്കൂറുകള്‍ക്ക് ശേഷം റോവര്‍ പേടകത്തില്‍ നിന്ന് പുറത്തേക്ക് വരികയും ചെയ്തു. ജൂലൈ 14ന് ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച പേടകം 40 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനില്‍ ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *