ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അല്ലു അര്‍ജുന്‍ മികച്ച നടന്‍; ആലിയ ഭട്ടും കൃതി സാനോനും മികച്ച നടിമാര്‍

ന്യൂഡല്‍ഹി : 69ാം ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തെലുഗ് ചിത്രം പുഷ്പയിലെ അഭിനയത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയപ്പോള്‍, ആലിയ ഭട്ടും കൃതി സാനോനും നടിമാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. ഈ മൂന്ന് പേര്‍ക്കും ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്.

നമ്പി നാരായണന്റെ ജീവിത കഥ വിവരിക്കുന്ന റോക്കട്രി: ദ നമ്പി എഫക്ട് ആണ് മികച്ച സിനിമ. പങ്കജ് ത്രിപാഠിയും പല്ലവി ജോഷിയുമാണ് മികച്ച സഹനടീനടന്മാര്‍. മികച്ച ജനകീയ സിനിമ അടക്കം നിരവധി അവാര്‍ഡുകള്‍ ആര്‍ ആര്‍ ആര്‍ വാരിക്കൂട്ടി. ഈ സിനിമയിലെ നാടു നാടു ഗാനത്തിന് നേരത്തേ ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ദേശീയ ഉദ്ഗ്രഥനത്തിനുള്ള അവാര്‍ഡ് ദി കശ്മീര്‍ ഫയല്‍സിനാണ്.

മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം മലയാളിയായ ഷാഹി കബീറിനാണ് (സിനിമ നായാട്ട്). മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് വിഷ്!ണു മോഹന് ലഭിച്ചു (സിനിമ മേപ്പടിയാന്‍). ഹോം ആണ് മികച്ച മലയാള ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ആര്‍ എസ് പ്രദീപ് സംവിധാനം ചെയ്ത മൂന്നാം വളവ് ആണ് മികച്ച പരിസ്ഥിതി ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *