വിയ്യൂര്‍ കെ എസ് ഇ ബി ഓഫീസില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

തൃശൂര്‍ : വിയ്യൂര്‍ കെ എസ് ഇ ബി ഓഫീസിലെ താത്ക്കാലിക ജീവനക്കാരായ തമിഴ്‌നാട് സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കെ എസ് ഇബി പവര്‍ ഹൗസിലാണ് സംഭവം.

കൈയിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് ജീവനക്കാരിലൊരാള്‍ സഹപ്രവര്‍ത്തകനെ കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *