ഡോ. അലോകിനെതിരെ നടപടി ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലയില്‍ നഴ്‌സുമാര്‍ നാളെയും പണിമുടക്കും

തൃശൂര്‍ : നഴ്‌സുമാരെ മര്‍ദിച്ച തൃശൂരിലെ നൈല്‍ ആശുപത്രി ഉടമ ഡോ. അലോകിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലയിലെ നഴ്‌സുമാര്‍ നാളെയും പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു എന്‍ എ) നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ പങ്കെടുക്കും.

ശമ്പള വിഷയത്തില്‍ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചക്കിടെ നഴ്‌സുമാരെ ഡോ. അലോക് മര്‍ദിച്ചെന്നാണ് പരാതി. അലോകിനെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യു എന്‍ എ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *