മന്ത്രി ആര്‍ ബിന്ദുവിനെ പുറത്താക്കണം: കെ സുധാകരന്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പാവയെ പോലെ പ്രവര്‍ത്തിക്കുന്ന മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കി. സി പി എമ്മിന്റെയും പോഷക സംഘടനകളുടെയും സമ്മര്‍ദത്തിലാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിയെ തെരുവില്‍ തടയുമെന്ന് കെ എസ് യു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *