ദേശീയ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കമ്മീഷന്‍ ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി : ദേശീയ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കമ്മീഷന്‍ ബില്ലും ദേശീയ ദന്തല്‍ കമ്മീഷന്‍ ബില്ലും ലോക്‌സഭയില്‍ ഇന്ന് പാസായി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇരു ബില്ലുകളും അവതരിപ്പിച്ചത്.

നഴ്‌സിംഗ് സേവനരംഗത്തും വിദ്യാഭ്യാസ രംഗത്തും ഗുണനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യമിട്ടുള്ളതാണ് നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കമ്മീഷന്‍ ബില്‍. മന്ത്രിമാരും നഴ്‌സിംഗ് രംഗത്തെ വിദഗ്ധരുമുള്‍പ്പെടെയുള്ള സമിതിക്കു കീഴിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുക. 29 പേരാണ് സമിതിയിലുണ്ടാവുക. ബില്‍ നിയമമാകുന്നതോടെ 1947ലെ ദേശീയ നഴ്‌സിംഗ് കൗണ്‍സില്‍ ആക്ട് അസാധുവാകും. നഴ്‌സിംഗ് പഠനത്തിനായി പൊതു പ്രവേശന പരീക്ഷയും, നഴ്‌സുമാര്‍ക്കും പ്രസവ ശുശ്രൂഷകര്‍ക്കും രജിസ്‌ട്രേഷനും നിര്‍ബന്ധമാകും.

ദന്ത ചികിത്സാ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കുകയും പഠനച്ചെലവ് നിയന്ത്രിക്കുകയുമാണ് ദന്തല്‍ കമ്മീഷന്‍ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *