സഹകരണ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കേന്ദ്രം പാസാക്കിയ സഹകരണ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് സഹകരണ വകുപ്പു മന്ത്രി വി എന്‍ വാസവന്‍ ആരോപിച്ചു.

ഭേദഗതി മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാക്കും. സഹകരണ രംഗം സംസ്ഥാന വിഷയമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *