ഹര്‍ത്താല്‍ തുടങ്ങി ;പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് അഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.
കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നുണ്ട്. പേരാമ്പ്രയിലും കൊയിലാണ്ടിയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേ റുണ്ടായി. കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറം തവനൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു.
വ്യാപാരസ്ഥാപനങ്ങള്‍ക്ക് പൊലീസ് മതിയായ സുരക്ഷ നല്‍കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ടി.നസിറുദ്ദീന്‍ ആരോപിച്ചു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയാണ്. ഹര്‍ത്താല്‍ വിമുക്ത കേരളം എന്ന ലക്ഷ്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ  ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *