യുഡിഎഫ് നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനമുണ്ടായതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ കരിദിനം ആചരിക്കും. ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ഭക്തജനങ്ങളെ വഞ്ചിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു. സെക്രട്ടറിയേറ്റ് പടിക്കല്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *