കെ വിദ്യക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്കു മാറ്റി

അഗളി : വ്യാജരേഖാ കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള കെ വിദ്യക്ക് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്‍ന്ന് വിദ്യയെ ആശുപത്രിയിലേക്കു മാറ്റി. നിര്‍ജലീകരണം മൂലമുള്ള അസ്വാസ്ഥ്യമാണെന്നും കുറച്ചു സമയത്തിനകം ആശുപത്രി വിടാനാകുമെന്നും പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിനിടെയാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. താന്‍ വ്യാജ രേഖ നിര്‍മിച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യ. ചോദ്യം ചെയ്യലിനോട് വിദ്യ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് കഴിഞ്ഞ ദിവസം വിദ്യയെ കസ്റ്റഡിയിലെടുത്തത്. അഗളി പോലീസാണ് പ്രതിയെ പിടികൂടിയത്. വ്യാജരേഖ കേസിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഒളിവിലായിരുന്നു വിദ്യ. അട്ടപ്പാടി ഗവ. കോളജില്‍ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം നേടാന്‍ മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന കേസിലാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *