സ്വര്‍ണ്ണക്കടത്തിന് ഒത്താശ: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്നതിന് സഹായിച്ചതില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്റ്‌സ് (ഡി ആര്‍ ഐ) പിടികൂടി. കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍, അനീഷ് മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തു, ഇവരുടെ അറിവോടെ വിവിധ റാക്കറ്റുകള്‍ വഴി വരുന്ന സ്വര്‍ണം വിമാനത്താവളത്തിന് പുറത്ത് പരിശോധന കൂടാതെ എത്തിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി കഴിഞ്ഞ ദിവസവും 4.8 കിലോ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു.

വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഈ സ്വര്‍ണം ക്ലിയര്‍ ചെയ്ത് കൊടുത്തതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്. റാക്കറ്റുകള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്വര്‍ണക്കടത്ത് പുറത്തുവരാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *