മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തതില്‍ പ്രതികരിക്കാതെ സിതാറാം യെച്ചൂരി

ന്യൂഡല്‍ഹി : എസ്എഫ്‌ഐ നേതാവിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തതില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.

സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ പോലീസ് കേസെടുത്ത നടപടിയെ കുറിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് യെച്ചൂരി ഒഴിഞ്ഞു മാറിയത്.

കേസിനെകുറിച്ച് തനിക്ക് അറിയില്ലെന്ന പറഞ്ഞ യെച്ചൂരി ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം അതിവേഗം ഒഴിഞ്ഞുമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *