വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ തെളിവെടുപ്പ് നടത്തി

കൊച്ചി : മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ അന്വേഷണ സംഘം കോ ളജില്‍ തെളിവെടുപ്പ് നടത്തി. ഡി വൈ എസ് പി എന്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം വൈസ് പ്രിന്‍സിപ്പല്‍, മുന്‍ വൈസ് പ്രിന്‍സിപ്പല്‍, മലയാളം വിഭാഗം അദ്ധ്യാപകന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, കേസിലെ പ്രതി വിദ്യയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വിദ്യയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *