പ്ലസ് വണ്‍ സീറ്റ് : മലപ്പുറത്ത് 14 അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട് : പ്ലസ് വണ്‍ സീറ്റ് ക്ഷാമം അതിരൂക്ഷമായ മലപ്പുറത്ത് 14 അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രഖ്യാപനം. മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് പുറമെ, സംസ്ഥാനത്ത് 81 താത്കാലിക ബാച്ചുകള്‍ മുഖ്യഘട്ട അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതിയായ വിദ്യാര്‍ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് ഒന്നാം അലോട്ട്‌മെന്റില്‍ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

താത്കാലിക ബാച്ച് ആണ് എയ്ഡഡ് മേഖലയില്‍ അനുവദിക്കുക. അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ മലപ്പുറത്തേക്ക് നല്‍കും. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയില്‍ അനാവശ്യമായ വിവാദം ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *