കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍

തിരുവനന്തപുരം : കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്ടി സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍. വയനാട് കല്‍പ്പറ്റ സിജിഎസ്ടി സൂപ്രണ്ട് പര്‍വീന്തര്‍ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഹരിയാന സ്വദേശിയാണ്.

സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഹരിയാന സ്വദേശിയായ ഇയാളെ പിടികൂടിയത്. കൈക്കൂലി കേസില്‍ ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ വിജിലന്‍സ് പിടികൂടുന്നത് ഇതാദ്യമാണ്.

നേരത്തെ, ഒരു കരാറുകാരന്‍ നികുതിയായി ഒമ്പതുലക്ഷം രൂപ അടച്ചിരുന്നു. എന്നാല്‍ ഇയാള്‍ പത്ത് ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടതെന്ന് ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കി. അത്രയും തുക അടയ്‌ക്കേണ്ടതില്ലെന്നായിരുന്നു കരാറുകാരന്റെ അവകാശ വാദം.

എന്നാല്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ നികുതി കുറച്ച് തരാമെന്ന് കരാറുകാരനെ സൂപ്രണ്ട് അറിയിച്ചു. കരാറുകാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ പണവുമായി ഇന്ന് പര്‍വീന്തര്‍ സിംഗിനെ കാണാന്‍ കരാറുകാരന്‍ എത്തി.

കരാറുകാരന്റെ പക്കല്‍ നിന്ന് പണം പര്‍വീന്തര്‍ സിംഗ് കൈപ്പറ്റിയതിന് പിന്നാലെ ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *