കൈക്കൂലി വാങ്ങവേ ആര് ടി ഒ ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയില്‍
ആലപ്പുഴ : കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങവേ ആര് ടി ഒ ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയില്‍. ഹരിപ്പാട് ഇന്റലിജന്‍സ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് സതീഷിനെയാണ് വിജിലന്‍സ് പിടികൂടിയത്.
ദേശീയ പാത നിര്‍മാണം നടത്തുന്ന ഉപകരാറുകാരനില്‍ നിന്ന് 25,000 രൂപ വാങ്ങവേയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. പിഴ ചുമത്തിയ കരാറുകാരന്റെ വാഹനം ഒരു മാസത്തേക്ക് പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി.