സ്വര്‍ണവില 240 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ജൂണ്‍ ആദ്യ ദിനമായ ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതോടെ സംസ്ഥാനത്തും സ്വര്‍ണവില കൂടുകയായിരുന്നു
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 30 രൂപ ഉയര്‍ന്ന് 5600 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4645 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വര്‍ധിച്ച് 79 രൂപയായി. എന്നാല്‍ ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയ്ക്ക് 103 രൂപയാണ് വില.