കെ കെ എബ്രഹാം കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്‌ വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കെ കെ എബ്രഹാം കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജിക്കത്ത് കെ പി സി സി നേതൃത്വത്തിന് കൈമാറി.

റിമാന്‍ഡില്‍ കഴിയുന്ന എബ്രഹാം ജയിലില്‍ നിന്നാണ് കെ പി സി സി പ്രസിഡന്റിന് രാജി കത്തയച്ചത്. നിരപരാധിത്വം തെളിയിക്കുന്നതു വരെ മാറി നില്‍ക്കുകയാണെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് അയച്ച കത്തില്‍ കെ കെ എബ്രഹാം വ്യക്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *