എന്‍വിഎസ്01 വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നൂതന നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്01ന്റെ വിക്ഷേപണം വിജയകരം. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിയെന്നും ആദ്യ സിഗ്‌നലുകള്‍ ലഭിച്ചുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഇസ്രോയ്ക്ക് ഇത് ചരിത്ര നേട്ടമാണ്. ഇന്ത്യയുടെ സ്വന്തം ജിപിഎസ് ഉപഗ്രഹ സാറ്റ്‌ലൈറ്റാണ് എന്‍വിഎസ്01.

രാവിലെ 10.42ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് എന്‍വിഎസ്01 കുതിച്ചുയര്‍ന്നത്. ജിഎസ്എല്‍വി എഫ്12 റോക്കറ്റാണ് ദൗത്യത്തിനായി ഇസ്രോ ഉപയോഗിച്ചത്. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹമാണിത്. സേവനങ്ങള്‍ മെച്ചപ്പെടുത്താനും നൂതന സവിശേഷതകള്‍ അവതരിപ്പിക്കാനും രൂപകല്പന ചെയ്തതാണ് എന്‍വിഎസ്01.

ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് എന്‍വിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം. 2,232 കിലോഗ്രാമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം.

Leave a Reply

Your email address will not be published. Required fields are marked *