മധ്യപ്രദേശ് : കോണ്‍ഗ്രസ് 150ല്‍ അധികം സീറ്റുകള്‍ നേടുമെന്നു രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: കര്‍ണാടകയിലെ മാജിക് മധ്യപ്രദേശിലും തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 150ല്‍ അധികം സീറ്റുകള്‍ നേടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടക മധ്യപ്രദേശിലും ആവര്‍ത്തിക്കും. സംസ്ഥാനത്തെ 230 നിയമസഭാ സീറ്റുകളില്‍ 150ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍.

Leave a Reply

Your email address will not be published. Required fields are marked *