ദുരിതാശ്വാസ നിധി ദുരുപയോഗ കേസ് : ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാതെ ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗ കേസ് ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാതെ ഹൈക്കോടതി.

കേസ് ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്താണ് ഹരജിക്കാരനായ ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിഷയം ഫുള്‍ ബെഞ്ചിന് വിട്ടത് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. ലോകയുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിലുണ്ട്. അതേ സമയം ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.

വാദം കേള്‍ക്കാന്‍ കേസ് മാറ്റിവെക്കുകയാണ് ചെയ്തതെന്ന് ഹരജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ പ്രതികരിച്ചു. നേരത്തെ ഫുള്‍ ബെഞ്ച് പരിഗണിച്ച വിഷയമാണ് വീണ്ടും ഫുള്‍ ബെഞ്ചിന് വിട്ടതെന്നായിരുന്നു പരാതിക്കാരന്റെ വാദം. കേസില്‍ ജൂണ്‍ ഏഴിനാണ് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുക. ജൂണ്‍ ആറിനാണ് കേസ് ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *