രാജ്യത്ത് 535 പുതിയ കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 535 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സജീവ കേസുകള്‍ 6,591 ല്‍ നിന്ന് 6,168 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇന്ന് അപ്‌ഡേറ്റ് ചെയ്തു.

കൂടാതെ കേരളത്തില്‍ മൂന്ന് മരണങ്ങള്‍ ഉള്‍പ്പെടെ അഞ്ച് മരണങ്ങളോടെ മരണസംഖ്യ 5,31,854 ആയി ഉയര്‍ന്നു. ഇപ്പോള്‍ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4.49 കോടിയായി (4,49,88,426) രേഖപ്പെടുത്തി.

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഇപ്പോള്‍ സജീവമായ കേസുകള്‍ മൊത്തം അണുബാധകളുടെ 0.01 ശതമാനമാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷന്‍ െ്രെഡവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്‌സിന്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *