വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കണമെന്നു ഉത്തരവ്

തിരുവനന്തപുരം : വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ്.

സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കാണു വീട്ടിലെ മാലിന്യം ഓഫീസില്‍ കൊണ്ട് വരരുതെന്ന് ഉത്തരവു നല്‍കിയത്. വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്‍ ഉത്തരവു പുറപ്പെടുവിച്ചത്.

ആവശ്യമെങ്കില്‍ വേസ്റ്റ് ബിന്നുകള്‍ സി സി ടി വി പരിധിയില്‍ ആക്കുമെന്നും ഉത്തരവില്‍ പറുന്നു. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സെക്രട്ടേറിയറ്റ് വളപ്പില്‍ തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കുന്നതും വെള്ളക്കുപ്പികളില്‍ അലങ്കാര ചെടി വളര്‍ത്തുന്നതും അവസാനിപ്പിക്കാനും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *