ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്

തൃശ്ശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തലോറില്‍ അതിരാവിലെ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ചുകയറുകയായിരുന്നു.

പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു അപകടം. പുതുക്കാട് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനില്‍ കുടുങ്ങിക്കിടന്ന െ്രെഡവറെ രക്ഷപ്പെടുത്തിയത്. െ്രെഡവര്‍ ഉള്‍പ്പെടെ പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കേടായി കിടന്ന ലോറിക്കു പിറകില്‍ ബസ് വന്നിടിക്കുകയായിരുന്നു. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *