പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം; എസ് ഐക്ക് പരുക്കേറ്റു

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ ഇന്നലെ രാത്രി പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണമുണ്ടായി. അഞ്ചംഗ സംഘത്തിന്റെ അക്രമത്തില്‍ എസ് ഐക്ക് പരുക്കേറ്റു. എസ് ഐയുടെ തലക്ക് കമ്പി കൊണ്ട് അടിക്കുകയായിരുന്നു.

പൂന്തുറ സ്‌റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധ നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *