എഐ ക്യാമറ പദ്ധതി കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള വലിയ അഴിമതി: രമേശ് ചെന്നിത്തല

തൃശൂര്‍ : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കൊള്ളക്കെതിരെ ഒരക്ഷരം പറയാന്‍ സിപിഎമ്മിന് കാഴിയാത്തത് പാര്‍ട്ടിയുടെ ജീര്‍ണതയുടെ ആഴം വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

എഐ ക്യാമറ പദ്ധതി കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള വലിയ അഴിമതിയെന്ന രമേശ് ചെന്നിത്തല ആരോപിച്ചു. കരാര്‍ വിളിച്ചപ്പോള്‍ നാല് കമ്പനികളാണ് മുന്നോട്ട് വന്നത്. ഒരു കമ്പനി അയോഗ്യമായതോടെ എസ്ആര്‍ഐടിയും അക്ഷരയും അശോകയുമാണ് ഉണ്ടായിരുന്നത്. അതില്‍ തന്നെ അക്ഷരക്കും അശോക്ക്കും ടെന്റര്‍ നടപടിയില്‍ പങ്കെടുക്കാന്‍ തന്നെ യോഗ്യതയില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്. ആ സാഹചര്യത്തില്‍ കരാര്‍ എസ്ആര്‍ഐടിക്ക് തന്നെ കൊടുത്താല്‍ മതിയെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കോണ്‍ഗ്രസ് ഈ പോരാട്ടവുമായി മുന്നോട്ട് പോകും. എഐ ക്യാമറ എന്ന് മുതലാണ് പ്രവര്‍ത്തിക്കുകയെന്ന് ഇപ്പോള്‍ തുറന്നുപറയുന്നില്ല. ചിലര്‍ക്ക് നോട്ടീസ് ലഭിക്കുന്നുവെന്ന് പറയുന്നുണ്ട്. അടിയന്തിരമായി കരാര്‍ റദ്ദാക്കണം. സേഫ് കേരള പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല. അതിന്റെ പേരില്‍ കൊള്ളയടി അനുവദിക്കാനാവില്ല. ഈ മാസം 20ന് എഐ ക്യാമറ അഴിമതിക്കെതിരെ യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയുമെന്നും രരമേശ് ചെന്നിത്തല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *