സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി; ഡി.കെ. ഉപമുഖ്യമന്ത്രി

ബെംഗളുരു : മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കെ സി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നിര്‍വഹിച്ചത്. പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയായിരിക്കും. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളും അദ്ദേഹത്തിനു നല്‍കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പിസിസി അധ്യക്ഷന്റെ ഇരട്ടപ്പദവിയും ഉണ്ടാവും.

പ്രഖ്യാപനം വരുന്നതോടെ കര്‍ണാടകയില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതോടെ നിരാശയിലായിരുന്ന പ്രവര്‍ത്തകര്‍ ഉണര്‍ന്നു. സിദ്ധരാമയ്യയുടെ കട്ടൗട്ടില്‍ പാലഭിഷേകവും മധുരം വിതരണവും പുനരാരംഭിച്ചു. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പു പോരാട്ടമാണെന്ന പ്രഖ്യാപനമാണ് സിദ്ധരാമയ്യക്കു സഹതാപ സാഹചര്യം ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *