ഹെല്‍ത്ത് കാര്‍ഡ് ഏപ്രില്‍ മുതല്‍ നിര്‍ബന്ധം

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ബന്ധം.

ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാല്‍ നേരത്തെ രണ്ടു തവണ തീയതി നീട്ടി നല്‍കിയിരുന്നു. ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച ടൈഫോയ്ഡ് വാക്‌സിന്‍ കിട്ടാനില്ലാത്തതും തീയതി നീട്ടാന്‍ കാരണമായി. ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് ടൈഫോയ്ഡ് വാക്‌സിന്‍, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *