ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി യു ഡി എഫ് കരിദിനം

തിരുവനന്തപുരം : നികുതി വര്‍ധന പ്രാബല്യത്തില്‍ വരുന്ന അടുത്ത മാസം ഒന്നിന് സംസ്ഥാന വ്യാപകമായി യു ഡി എഫ് കരിദിനം ആചരിക്കുമെന്ന് മുന്നണി കണ്‍വീനര്‍ എം എം ഹസ്സന്‍. മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍ സമയത്ത് യു ഡി എഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച്, കറുത്ത കൊടി ഉയര്‍ത്തി, പന്തം കൊളുത്തി പ്രതിഷേധിക്കും.

ഒരു നിയന്ത്രണവുമില്ലാത്ത അശാസ്ത്രീയമായ നികുതി വര്‍ധനയാണ് എല്ലാ മേഖലകളിലും അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇന്ധന വില കുതിച്ചുയരുന്നതിനിടയിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *