രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം ജമ്മു കാശ്മീരില്‍ കണ്ടെത്തി

ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു കാശ്മീരില്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ലോഹമാണ് ലിഥിയം. ഇതിനാല്‍ തന്നെ ഭാവിയുടെ പെട്രോള്‍ എന്ന വിശേഷണമുള്ള ലോഹമാണ് ലിഥിയം. ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍ഹൈമാന മേഖലയിലാണ് വന്‍ ലോഹ നിക്ഷേപം ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ(ജിഎസ്‌ഐ)യുടെ പഠനത്തില്‍ കണ്ടെത്തിയത്. കേന്ദ്ര ഖനി മന്ത്രാലയമാണ് രാജ്യത്തിനാകെ അഭിമാനമായ വെളിപ്പെടുത്തല്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *