ബസുകളില്‍ ക്യാമറ: സമയപരിധി നീട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി

തിരുവനന്തപുരം : ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി ബസ് ഉടമകളുടെ സംഘടനയായ ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഈ മാസം 28ന് മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്ന നിര്‍ദേശം പ്രായോഗികമായി നടപ്പാക്കാന്‍ പ്രയാസമാണെന്ന് ബസുടമകളുടെ സംഘടനാ ഭാരവാഹികള്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി നീട്ടി നല്‍കാമെന്ന് മന്ത്രി സമ്മതിച്ചതെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി.

നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാല്‍, റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് ക്യാമറ വാങ്ങി നല്‍കണമെന്നാണ് ബസുടമകളുടെ ആവശ്യം. പകുതി തുക റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

ക്യാമറ ഘടിപ്പിക്കല്‍, ബസുകളുടെ ഫിറ്റ്‌നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ഉടമകള്‍ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഇല്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്നായിരുന്നു ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *