ഇന്‍ഡോനേഷ്യയിലെ പാപ്പുവയില്‍ റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തില്‍ 4 മരണം

ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യയിലെ പാപ്പുവയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാല് മരണം.

മൂന്ന് സെക്കന്‍ഡ് മാത്രം നീണ്ട ഭൂചലനത്തില്‍ കടലില്‍ തകര്‍ന്നു വീണ ഒരു കഫേയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഹാര്‍ബറിനോട് ചേര്‍ന്ന് നിര്‍മ്മിച്ചതായിരുന്നു കഫെ. ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം.നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപറ്റ.ി

പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപ്പുരയ്ക്ക് സമീപം 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. തുടര്‍ ചലന മുന്നറിയിപ്പുണ്ടെങ്കിലും സുനാമി സാദ്ധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു.

2004 ഡിസംബര്‍ 26ന് ഇന്‍ഡോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ കടലിനടിയില്‍ 9.1 തീവ്രതയുള്ള ഭൂകമ്ബം സൃഷ്ടിച്ച സുനാമിയില്‍ ഇന്‍ഡോനേഷ്യയും ഇന്ത്യയുമടക്കം 14 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലേറെ പേര്‍ മരിച്ചിരുന്നു.

ഈ വര്‍ഷം ജനുവരി 2 മുതല്‍ ചെറുതും വലുതുമായ 1,079 ഭൂചലനങ്ങളാണ് പാപ്പുവയില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 132 എണ്ണമാണ് പ്രദേശവാസികള്‍ക്ക് അനുഭവപ്പെട്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്ബ, അഗ്‌നിപര്‍വത സ്‌ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് പസഫിക് റിംഗ് ഒഫ് ഫയര്‍ മേഖലയില്‍ വരുന്ന ഇന്‍ഡോനേഷ്യ.

Leave a Reply

Your email address will not be published. Required fields are marked *