സ്വര്‍ണ വില: ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,240 രൂപയിലെത്തി

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,240 രൂപയിലെത്തി. 41,920 രൂപയാണ് പവന് വില. അടുത്ത ദിവസങ്ങളിലായി സ്വര്‍ണ വില കുത്തനെ കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണതയുണ്ട്.

ഇന്നലെ പവന് 120 രൂപ കൂടി 42,320 രൂപയിലെത്തിയിരുന്നു. ഇതിനു മുമ്പത്തെ രണ്ട് ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.
ഫെബ്രുവരി രണ്ടിനാണ് ഈമാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത് 42,880 രൂപ. ഏറ്റവും കുറഞ്ഞത് ഫെബ്രുവരി നാല്, അഞ്ച് തീയതികളിലും രേഖപ്പെടുത്തി- 41,920.

Leave a Reply

Your email address will not be published. Required fields are marked *