ബെന്‍സി പ്രൊഡക്ഷന്‍സിന്റെ രണ്ട് ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ച് മമ്മൂട്ടി

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച്, ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി എന്‍ എ , ഐ പി എസ് , തുടങ്ങിയ ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി എറണാകുളത്ത് നിര്‍വ്വഹിച്ചു.

ഫൊറന്‍സിക് ബയോളജിക്കല്‍ ത്രില്ലര്‍ ജോണറിലൊരുക്കുന്ന ഡി എന്‍ എ യില്‍ അസ്‌കര്‍ സൗദാന്‍ നായകനാകുന്നു. ചിത്രം ജനുവരി 26 ന് എറണാകുളത്തും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കും.

അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ് , രവീന്ദ്രന്‍ , സെന്തില്‍രാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ), അമീര്‍ നിയാസ്, പൊന്‍വര്‍ണ്ണന്‍ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോന്‍ , അംബിക എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു.

ബാനര്‍ ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം കെ വി അബ്ദുള്‍ നാസര്‍, സംവിധാനം ടി എസ് സുരേഷ് ബാബു, രചന ഏ കെ സന്തോഷ്, എഡിറ്റിംഗ് ഡോണ്‍ മാക്‌സ് , ചമയം പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍, കലശ്യാം കാര്‍ത്തികേയന്‍, കോസ്റ്റ്യും നാഗരാജന്‍, ആക്ഷന്‍ സ്റ്റണ്ട് സെല്‍വ, പഴനിരാജ്, ഫിനിക്‌സ് പ്രഭു, പബഌസിറ്റി ഡിസൈന്‍സ് അനന്തു എസ് കുമാര്‍ , പി ആര്‍ ഓ വാഴൂര്‍ ജോസ് ,അജയ് തുണ്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *