കടലാസ് പൂക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും 12 വരെ

തിരുവനന്തപുരം: ആക്കുളം ബോട്ട് ക്ലബ് പരിസരത്ത് ഗ്രീന്‍വാലി നഴ്‌സറിയുടെ നേതൃത്വത്തില്‍ ആരംഭിച്ച  കടലാസ് പൂക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും   ഈ മാസം 12വരെ ഉണ്ടായിരിക്കും. പ്രദര്‍ശനമേളയില്‍ ബൊഗെയ്ന്‍ വില്ല പുഷ്പങ്ങളുടെ വന്‍ശേഖരമാണ് ഒരുക്കിയിരിക്കുന്നത്‌.

ബൊഗെയ്ന്‍ വില്ല പുഷ്പങ്ങള്‍ സ്വതവേ അറിയപ്പെടുന്നത് കടലാസ് പൂക്കളായാണ്. ബ്രസീലില്‍ ഉത്ഭവിച്ച് തെക്കേ അമേരിക്കയില്‍ പുഷ്പിച്ച സസ്യമാണ് ബൊഗെയ്ന്‍ വില്ല പുഷ്പ സസ്യം. ഈ കടലാസ് പൂക്കള്‍ കണ്ണിന് ഇമ്പം ഉണര്‍ത്തുന്നവയാണ്. പിങ്ക് നിറത്തിലുള്ളവയാണ് അധികവും. എന്നാല്‍ ശാസ്ത്രം വളര്‍ന്നതോടു കൂടി ഈ പുഷ്പ സസ്യങ്ങള്‍ക്ക് നിറവ്യത്യാസം വന്നുചേര്‍ന്നു.

മുപ്പതിലധികം ഇനങ്ങളിലായി 2000ല്‍ അധികം ബൊഗെയ്ന്‍ വില്ല ചെടികളാണ് പ്രദര്‍ശനമേളയിലുള്ളത്. കൂടാതെ വിവിധ തരത്തിലുള്ള ബോണ്‍സായി സസ്യങ്ങളുടെ ശേഖരവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *