മുത്തലാഖ്: വോട്ടെടുപ്പില്‍ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതു പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍നിന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി വിട്ടുനിന്നതു പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നു മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ലഭിച്ചിട്ടില്ല. അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു

വിഷയത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോടു വിശദീകരണം തേടിയിരുന്നതായി ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത് എന്തുകൊണ്ടാണെന്നു വിശദമാക്കണമെന്നു ഹൈദരലി തങ്ങള്‍ നിര്‍ദേശിച്ചുവെന്നാണു സാദിഖലി തങ്ങള്‍ വ്യക്തമാക്കിയത്. ഇതാണ് ഇപ്പോള്‍ ഹൈദരാലി തങ്ങള്‍ നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *