നടി അശ്വതി ബാബുവിന്റെ സെക്‌സ്‌ റാക്കറ്റിനെ കുറിച്ചു പൊലീസിനെ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന്റെ  ലഹരി ഇടപാടുകള്‍ അന്വേഷിക്കാനിറങ്ങിയ പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു ലഭിച്ച വിവരങ്ങള്‍. ഇവരുടെ ഫ്‌ലാറ്റില്‍ നടക്കുന്ന സെക്‌സ്‌റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളായിരുന്നു പൊലീസിന് ആദ്യം ലഭിച്ചത്. ഇതോടെ ഇവരെ നിരീക്ഷിക്കാന്‍ ആരംഭിച്ച പൊലീസിനു ലഹരി മരുന്ന് ഇടപാടുകളെയും ഫ്‌ലാറ്റില്‍ നടക്കുന്ന ലഹരി വിരുന്നുകളെക്കുറിച്ചും വിവരം ലഭിക്കുകയായിരുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലൈംഗിക കേസുകള്‍ കോടതിയിലെത്തുന്നതോടെ ദുര്‍ബലപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ അതിനെ കുറിച്ചു കൂടുതല്‍ അന്വേഷണം വേണ്ട എന്ന നിലപാടാണു പൊലീസ് കൈക്കൊണ്ടത്. അറസ്റ്റിലായതിനുശേഷം പൊലീസിനു നല്‍കിയ മൊഴിയിലും ലൈംഗിക ഇടപാടുകള്‍ പരാമര്‍ശിച്ചിരുന്നു. സിനിമയിലെയും രാഷ്ട്രീയത്തിലെയും ചില പ്രമുഖരുമായും തനിക്കു ബന്ധമുണ്ടെന്നും പലരും തന്നെ ദുരുപയോഗം ചെയ്‌തെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതു ഗൗരവത്തിലെടുക്കേണ്ട എന്ന നിലപാടില്‍ പൊലീസ് ഉറച്ചുനിന്നതോടെയാണു ലഹരിമരുന്നു കേസ് ശക്തമായത്.
നടി അശ്വതി ബാബു ലഹരിമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനായി ഗോവ സന്ദര്‍ശിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെവച്ചു പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ യുവാവാണു ലഹരിമരുന്ന് ഇടപാടുകള്‍ക്കു നടിയെ സഹായിച്ചിരുന്നത്. കൊച്ചിയില്‍ ലഹരി മരുന്നു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നതും ഈ യുവാവാണ്. കൊച്ചിയിലെ അവരുടെ ഫ്‌ലാറ്റില്‍ നടന്നിരുന്ന ലഹരി പാര്‍ട്ടികളില്‍ നടിയുടെ സഹപ്രവര്‍ത്തകര്‍ ചിലര്‍ പങ്കെടുത്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.
ഇവരുടെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച വാട്‌സാപ്പ് സന്ദേശങ്ങളില്‍നിന്നാണു സിനിമാ രംഗത്തുള്ള ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇവരെയും പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതില്‍ ആര്‍ക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താന്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനാണു തീരുമാനം. നടിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. കഞ്ചാവു ചെടികള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നട്ടു വളര്‍ത്തിയതിന് ഇയാളെ നേരത്തെ പിടികൂടിയിരുന്നു.
പ്രായപൂര്‍ത്തി ആകും മുമ്പ് ശാരീരികമായി ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ഒറ്റപ്പെടുകയും ചെയ്തിരുന്നതായി ഇവര്‍ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. വിഷാദ രോഗത്തില്‍നിന്നു മോചനം തേടിയാണു താന്‍ ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞിരുന്നു. ലഹരിമരുന്നിനു പണം കണ്ടെത്തുന്നതിനും ആര്‍ഭാട ജീവിതത്തിനുമാണു നടി സെക്‌സ്‌റാക്കറ്റ് കണ്ണിയായതും ലഹരി വ്യാപാരം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. വിദേശത്തുവച്ച് ഒരിക്കല്‍ ലഹരിമരുന്നു കേസില്‍ ഇവര്‍ പിടിയിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *