പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂള്‍ ഉപജില്ലാ ശാസ്ത്രമേളയ്ക്കിടെ ഇരുമ്ബ് പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍.

പന്തല്‍ കറാറുകാരന്‍ ഗോകുല്‍ ദാസ്, അഹമ്മദലി എ പി, അബ്ദുള്‍ ബഷീര്‍, അബ്ദുള്‍ ഷാമില്‍, ഇല്യാസ് മുഹമ്മദ്, അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. ജുവനൈല്‍ നിയമം ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മഞ്ചേശ്വരം ഉപജില്ലയിലെ ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പന്തല്‍ തകര്‍ന്നുവീണത്. ഈ സമയം പന്തലിനുള്ളില്‍ 300 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. പന്തലില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെത്തിച്ചത്.

അപകടത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പടെ 59 പേര്‍ക്ക് പരിക്കേറ്റു. 11 പേര്‍ മംഗളൂരു ദേരളക്കട്ട കെ. എസ് ഹെഗ്‌ഡെ ആശുപത്രിയിലും മൂന്ന് പേര്‍ ഫാദര്‍ മുള്ളേര്‍സിലും ഏഴ് പേര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവര്‍ക്ക് മംഗല്‍പ്പാടി പി. എച്ച്.സിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഡി.എം.ഒ ഡോ.ഏ.വി. രാംദാസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *