സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

സിപിഎമ്മിലേതുപോലെ ലൈംഗികാതിക്രമങ്ങള്‍ വേറെ പാര്‍ട്ടിയില്‍ നടന്നിട്ടുണ്ടോയെന്നും നേതാക്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ മുതിര്‍ന്ന നേതാക്കളുമായ ചര്‍ച്ച ചെയ്യുമെന്നും എംഎല്‍എയുടെ വിശദീകരണമടക്കം പരിശോധിച്ച ശേഷം മാത്രമേ നടപടിയെടുക്കൂ എന്നും സുധാകരന്‍ വ്യക്തമാക്കി.

‘ഈ നാട്ടില്‍ എന്തെങ്കിലും ക്രമസമാധാനമുണ്ടോ? പൊലീസ് സ്‌റ്റേഷന്‍ തന്നെ ഒരു സെമി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്ബായി മാറിയില്ലേ. പണ്ട് ഫാസിസം നടക്കുന്ന കാലത്ത് പൊലീസ് സ്‌റ്റേഷനുകള്‍ വെറും ജയിലറകളായിരുന്നു. ഇന്ന് അതുപോലെയാണ്. പൊലീസ് സ്‌റ്റേഷനില്‍ ഏത് നിരപരാധി പോയാലും പരിക്കോടെയാണ് തിരിച്ച് വരുന്നത്. എന്തിനും ഏതിനും തല്ലാണ്. പരമാവധി ഒരു ട്രാന്‍സ്ഫര്‍ അല്ലാതെ ആരെയെങ്കിലും നിയമത്തിന് വിധേയരാക്കിയിട്ടുണ്ടോ? അതുകൊണ്ട് തന്നെ തങ്ങളുടെ തെറ്റ് തിരുത്താനോ ആവര്‍ത്തിക്കാതിരിക്കാനോ പൊലീസ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത് ആദ്യത്തെ സംഭവമൊന്നും അല്ല. സിപിഎമ്മില്‍ നടന്നതുപോലുള്ള ലൈംഗികാതിക്രമങ്ങള്‍ മറ്റൊരു പാര്‍ട്ടിയിലും നടന്നിട്ടില്ല. പക്ഷേ അവരിപ്പോള്‍ സല്‍സ്വഭാവികളാണ്. തെളിവുകള്‍ നിരത്തിയാണ് സ്വപ്‌ന പറയുന്നത്. എല്‍ദോസിന്റെ വിഷയം വന്നപ്പോള്‍ ഞങ്ങള്‍ പ്രതികരിച്ചില്ലേ, അവരുടെ പാര്‍ട്ടി അതിനെങ്കിലും തയാറായോ? എല്‍ദോസിന്റെ പേരില്‍ കേസെടുക്കാമെങ്കില്‍ സ്വപ്‌നയുടെ വിഷയത്തില്‍ അവര്‍ക്കെതിരെയും കേസെടുക്കണം. എല്ലാവര്‍ക്കും ഒരേ നിയമമല്ലേ.’ കെ സുധാകരന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *