വി സിമാരെ നിയമിക്കാന്‍ ആര്‍ക്കാണ് അര്‍ഹതയെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ആര്‍ക്കാണ് അര്‍ഹതയെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വായിച്ചുകൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.

യു ജി സി മാനദണ്ഡം ലംഘിച്ച ഒറ്റപേര് പരിഗണിച്ച് നിയമിച്ച അഞ്ച് വൈസ് ചാന്‍സലര്‍മാരുടെ ഭാവി ആശങ്കയില്‍ നില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. വിസിമാരുടെ നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി നേരത്തെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ രാജശ്രീ എം എസിനെ നിയമിച്ചത് സുപ്രീം കോടതി ഇന്നലെയാണ് റദ്ദാക്കിയത്. നിയമനം യു ജി സി ചട്ടങ്ങള്‍ പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റ് എന്‍ജിനീയറിംഗ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ പ്രൊഫ.ശ്രീജിത്ത് പി എസ് നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എം ആര്‍ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ചിന്റെ വിധി.

Leave a Reply

Your email address will not be published. Required fields are marked *