എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്കെതിരെ ബലാത്സംഗ കുറ്റം

തിരുവനന്തപുരം : എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്കെതിരെ ബലാത്സംഗ കുറ്റം. പോലീസ് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് ബലാത്സംഗ കുറ്റം ചുമത്തിയിട്ടുള്ളത്. പരാതിക്കാരിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നും പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും െ്രെകം ബ്രാഞ്ചിന് യുവതി മൊഴി നല്‍കിയിരുന്നു. യുവതി ആക്രമിക്കപ്പെട്ട ദിവസം കോവളം ഗസ്റ്റ് ഹൗസില്‍ എല്‍ദോസ് മുറിയെടുത്തിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം 14ന് ഗസ്റ്റ് ഹൗസിലും സൂയിസൈഡ് പോയിന്റിലും വച്ച് മര്‍ദിച്ചുവെന്നാണ് യുവതി നേരത്തെ നല്‍കിയ പരാതിയിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *