കുരങ്ങുപനി: ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കുരങ്ങുപനി ബാധിതനെന്ന് സംശയിക്കുന്ന ഒരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്.

രോഗിയ്ക്ക് കടുത്ത പനിയും ചര്‍മത്തില്‍ മുറിവുകളുമുണ്ട്. ഇയാളുടെ സാമ്ബിള്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. നിലവില്‍ നാലുപേര്‍ക്കാണ് രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഒരാള്‍ ഡല്‍ഹിയിലും മറ്റ് മൂന്ന് രോഗികള്‍ കേരളത്തില്‍ നിന്നുമാണ്.

മൂന്ന് ദിവസം മുമ്പാണ് ഡല്‍ഹിയില്‍ ഒരാള്‍ക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചത്. വിദേശയാത്രകളൊന്നും നടത്തിയിട്ടില്ലാത്ത 34 കാരനായ ഇയാള്‍ മണാലിയില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഈ രോഗിയും ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അണുബാധകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനവും നല്‍കി.

കുരങ്ങുപനി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുരങ്ങുപനി വ്യാപകമായ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *