കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നാംഘട്ട ചോദ്യം ചെയ്യലിനായി സോണിയാഗാന്ധി ഹാജരായി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നാംഘട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.

മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ എത്തിയത്. 75കാരിയായ സോണിയ ഗാന്ധിയോട് രണ്ട് ഘട്ടമായി എഴുപതോളം ചോദ്യങ്ങളാണ് ഇ ഡി ചോദിച്ചത്. മൂന്നാംഘട്ടത്തില്‍ നാല്‍പ്പതോളം ചോദ്യങ്ങള്‍ കൂടി കഴിയുന്നതോടെ ചോദ്യം ചെയ്യല്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയടക്കം മുതിര്‍ന്ന നേതാക്കള്‍ അറസ്റ്റ് വരിച്ചു. നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡിനെ സോണിയ ഡയറക്ടറായ യംഗ് ഇന്ത്യന്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍.

Leave a Reply

Your email address will not be published. Required fields are marked *