രാജ്യത്ത് വീണ്ടും കോവിഡ് പിടിമുറിക്കുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊവിഡ് വീണ്ടും കരുത്താര്‍ജിക്കുന്നു. 24 മണിക്കൂറിനിടെ 12,781 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18 മരണങ്ങളും ഇന്നലെയുണ്ടായി. തുടര്‍ച്ചയായി നാലാം ദിനമാണ് 12000ത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടി പി ആറും വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലത്തെ കേസുകള്‍ പ്രകാരം 4.32 ശതമാനത്തിലെത്തി. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ. കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണവും വര്‍ധിച്ചു.

കേരളത്തില്‍ ഇന്നലെ 2,786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. 2,072 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *