സില്‍വര്‍ലൈന്‍ പദ്ധതി വിദഗ്ദ്ധാഭിപ്രായങ്ങള്‍ പരിഗണിച്ച് മാത്രമേ നടപ്പാക്കാവൂവെന്ന്‌ വൃന്ദാ കാരാട്ട്

കോഴിക്കോട്:  സില്‍വര്‍ലൈന്‍ പദ്ധതി വിദഗ്ദ്ധാഭിപ്രായങ്ങള്‍ പരിഗണിച്ച് മാത്രമേ നടപ്പാക്കൂവെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുളള വികസനമാണ് പാര്‍ട്ടി നിലപാടെന്നും അവര്‍ കോഴിക്കോട് മാധ്യമങ്ങളോട്‌ പറഞ്ഞു.

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമല്ല ഉണ്ടായതെന്നും ട്വന്റി20 അടക്കമുളള പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന് വ്യക്തമാണെന്നും വൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു. ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും ട്രോളുന്നതിനും എതിരാണ് സിപിഎം എന്ന് വൃന്ദാ കാരാട്ട് വ്യക്തമാക്കി. ഉമാ തോമസിനെതിരായ ആക്രമണങ്ങള്‍ അറിഞ്ഞില്ല. നടന്നത് ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണെന്നും സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്താനുളള തിരഞ്ഞെടുപ്പല്ലെന്നും വൃന്ദാ കാരാട്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *