വ്യാജ സന്ദേശം: കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍

അങ്കമാലി : വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍. അങ്കമാലി ഡിപ്പോ ഡ്രൈവര്‍ എം വി രതീഷിനെതിരെയാണ് നടപടി. സംയുക്ത സമരസമിതി യൂണിയന്റേത് എന്ന പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് എന്ന വ്യാജ സന്ദേശമാണ് പ്രചരിപ്പിച്ചത്.

മെയ് 13 മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്കാണെന്നും സര്‍ക്കാരിന്റെ മാനേജ്‌മെന്റിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ എഴുതിയ നോട്ടീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ കെഎസ്ആര്‍ടിസി വിജിലന്‍സിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണത്തിലാണ് അങ്കമാലി ഡിപ്പോയിലെ െ്രെഡവര്‍ എം വി രതീഷാണ് സന്ദേശം പ്രചരിപ്പിച്ചത് എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് രതീഷ് കുറ്റം സമ്മതിക്കുകയും ചെയ്തു. പിന്നാലെയാണ് രതീഷിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *