സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

തിരുവനന്തപുരം : അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കാലവര്‍ഷം ശക്തമാകുമെന്നും അറിയിപ്പിലുണ്ട്.ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റെയും കേരളത്തിനു മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണു മഴക്കു കാരണം.

എറണാകുളം ജില്ലയില്‍അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടി വ്യാപകമായി മഴ പെയ്‌തേക്കും. ജൂണ്‍ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കാലവര്‍ഷം അടുത്ത 34 ദിവസത്തിനുള്ളില്‍ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തും. സാധാരണ ജൂണ്‍ ഒന്നിനു തുടങ്ങേണ്ട കാലവര്‍ഷം കേരളത്തില്‍ മൂന്നു ദിവസം മുന്‍പേ എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *