നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി.

ആദ്യം മുതല്‍ തന്നെ കേസ് പരിഗണിക്കുന്നതിനാല്‍ നിയമപരമായി കേസില്‍ നിന്ന് പിന്‍മാറുക സാദ്ധ്യമല്ലെന്ന് വ്യക്തമാക്കികൊണ്ടാണ് കോടതി ആവശ്യം നിരസിച്ചത്. െ്രെകം ബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറണമെന്നായിരുന്നു നടി ആവശ്യപ്പെട്ടത്. തുടരന്വേഷണം അട്ടിമറിക്കുന്നെന്ന അതിജീവിതയുടെ ഹര്‍ജി ജൂണ്‍ പത്തിന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *