വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

പതിനൊന്ന് മണിയോടെയാണ് എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്.

വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും ഒളിവില്‍ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിനെ സഹായിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി വിധിയുള്ളതിനാല്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

വിദേശത്തെ ഒരു മാസത്തിലേറെ നീണ്ട ഒളിവ് ജീവിതത്തിന് ശേഷം ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് നടന്‍ കൊച്ചിയില്‍ തിരിച്ചെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ആദ്യം ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലേക്കാണ് പോയത്.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം നേരെ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നടന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *